70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്; പദ്ധതി ഇന്ന് മുതൽ

Anjana

Ayushman Bharat health insurance senior citizens

കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഇന്ന് മുതൽ നിലവിൽ വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY)യുടെ ഭാഗമാണ്. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും. അപേക്ഷ സമർപ്പിക്കുന്നതിന് മൂന്ന് മാർഗങ്ങളുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ അടുത്തുള്ള CSC വഴി അപേക്ഷ നൽകാം. മൂന്നാമത്തെ മാർഗം https://beneficiary.nha.gov.in എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ഈ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, അവരുടെ സാമ്പത്തിക ഭാരവും ലഘൂകരിക്കാൻ സാധിക്കും.

Story Highlights: Modi to launch health insurance scheme for senior citizens above 70 years, covering 6 crore beneficiaries with free coverage up to 5 lakhs

Leave a Comment