കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണ്: എ. വി ഗോപിനാഥ്.

Anjana

കെ.സുധാകരനുമായി ചർച്ചയ്ക്ക് എ.വി ഗോപിനാഥ്
കെ.സുധാകരനുമായി ചർച്ചയ്ക്ക് എ.വി ഗോപിനാഥ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസിൽ നിന്നും രാജി വെച്ച എ.വി ഗോപിനാഥ്. കോൺഗ്രസിലെ ഒരു സ്ഥാനമാനങ്ങളും തനിക്ക് ആവശ്യമില്ലെന്നായിരുന്നു രാജിവയ്ക്കവെ എ.വി ഗോപിനാഥ് പറഞ്ഞത്.

എന്നാൽ കെ സുധാകരൻ ചർച്ചയ്ക്ക് ക്ഷണിച്ചെന്നും താൻ മനസ്സിൽ പ്രതിഷ്ഠിച്ച നേതാവാണ് കെ സുധാകരനെന്നും എ.വി ഗോപിനാഥ് പറഞ്ഞു.പാർട്ടിയിൽ നിന്നും രാജി വെച്ച ഗോപിനാഥിനെ കൈവിടാൻ തയ്യാറല്ലെന്നാണ് കെ. സുധാകരൻ പ്രതികരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് ജില്ലയിലെ ജനപിന്തുണയുള്ള നേതാവ് ആയതിനാൽ മുതിർന്ന നേതാക്കൾക്കും എ. വി ഗോപിനാഥ് പാർട്ടി വിട്ടു പോകുന്നതിൽ താല്പര്യ കുറവ് ഉണ്ടായിരുന്നു.

അതേസമയം കോൺഗ്രസ് വിട്ട എ. വി ഗോപിനാഥിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മതനിരപേക്ഷമായ നിലപാട് ഗോപിനാഥ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: AV Gopinath ready to discuss with K Sudhakaran about issues in Congress.