കൊച്ചിയിൽ വിദേശ വനിതയിൽ നിന്ന് മൂന്നര കോടി തട്ടിയെടുത്തു; പരാതി നൽകിയതോടെ ഭീഷണി

നിവ ലേഖകൻ

Kochi fraud case

കൊച്ചിയിൽ വിദേശ വനിതയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന പരാതി ഉയർന്നിരിക്കുകയാണ്. അങ്കമാലിയിൽ മെഡിറ്റേഷൻ സെന്റർ തുടങ്ങിയ ഓസ്ട്രിയൻ വനിതയായ പാർവതി റഹിയാനാണ് ഈ ദുരനുഭവം ഉണ്ടായത്. കമ്പനി ഡയറക്ടർ ചൊവ്വര സ്വദേശി അജിത് ബാബുവാണ് പണം തട്ടിയതെന്നാണ് പരാതി. മന്ത്രിക്ക് നൽകാൻ എന്ന പേരിലും പണം തട്ടിയതായി പരാതിയിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതി നൽകിയതിന് പിന്നാലെ അജിത് ബാബു ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ആരോപിക്കുന്നു. പാർവ്വതിയുടെ പ്രാദേശികമായുള്ള ധാരണക്കുറവ് ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ജന്മനാ വൃക്കകൾക്ക് തകരാറുള്ള മകളുടെ 500 രൂപയിൽ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ ചിലവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് മാസം കൊണ്ട് അജിത്ത് തട്ടിയെടുത്തത് 1 കോടി 90ലക്ഷം രൂപയാണ്.

സെൻററിലേക്ക് ജലശുദ്ധീകരണ സംവിധാനമൊരുക്കാൻ 19ലക്ഷം വേണമെന്ന് പറഞ്ഞ് വിദേശത്തുള്ള ഓഹരി ഉടമകളിൽ നിന്നടക്കം ശേഖരിച്ച് പാർവ്വതി അതും നൽകി. എന്നാൽ പിന്നീടാണ് അറിഞ്ഞത് ഈ ഇനത്തിൽ അജിത്ത് ചിലവാക്കിയത് വെറും 3 ലക്ഷം രൂപ മാത്രമാണെന്ന്. പ്രദേശത്ത് ഒരു റൈസ് മിൽ ഉടൻ വരുമെന്നും മന്ത്രിക്ക് പത്ത് ലക്ഷം നൽകിയാൽ അത് തടയാമെന്ന് ധരിപ്പിച്ച് പത്ത് ലക്ഷം രൂപ വേറെയും വാങ്ങി. ഇതാണ് ഇന്ത്യൻ വ്യവസ്ഥയെന്ന അജിത്തിൻറെ വാക്കുകളിൽ പെട്ട് പോയിയെന്നും പാർവ്വതി പറയുന്നു.

  കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ

പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും പാർവ്വതി ആരോപിക്കുന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഒടുവിൽ സെൻററും അടച്ച് പൂട്ടേണ്ടി വന്നു. തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വിചിത്ര വാദവുമാണ് അജിത്ത് പറയുന്നത്.

Story Highlights: Austrian woman in Kochi alleges fraud of 3.5 crore rupees by company director, involving false claims and threats.

Related Posts
കൊച്ചിയിലും വോട്ടർ പട്ടികയിൽ ക്രമക്കേട്; 83 അതിഥി തൊഴിലാളികളുടെ പേരുകൾ കൂട്ടിച്ചേർത്തതായി പരാതി
Voter List Irregularities

കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ 83 അതിഥി തൊഴിലാളികളെ വോട്ടർപട്ടികയിൽ ചേർത്തതായി പരാതി. Read more

  മെഡിക്കൽ കോളേജുകളിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; കടുത്ത നടപടിയെന്ന് പ്രിൻസിപ്പൽ
കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ
Mobile phone robbery

കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയിരുന്ന ആറംഗ സംഘം Read more

ബലാത്സംഗ കേസ്: റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ
Rapper Vedan case

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. വിദേശത്തേക്ക് Read more

Rape case investigation

ബലാത്സംഗ കേസിൽ പ്രതിയായ വേടന് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതിയെ പിടികൂടാനായി Read more

കൊച്ചിയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്; ദുബായ് വാഗ്ദാനത്തിൽ കുടുങ്ങി ഉദ്യോഗാർത്ഥികൾ
Kochi job scam

കൊച്ചിയിൽ ദുബായിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. Read more

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നിയന്ത്രണം വേണമെന്ന് AIYF
Kochi private bus race

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് എ.ഐ.വൈ.എഫ് Read more

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
കേരള ക്രിക്കറ്റ് ലീഗ്: ട്രോഫി ടൂറിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂർ കൊച്ചിയിൽ ആരംഭിച്ചു. Read more

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
Jnanasabha in Kochi

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിൽ
MDMA arrest Kochi

കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിലായി. എളമക്കര സ്വദേശി അഖിൽ ജോസഫ് (35) Read more

Leave a Comment