ആതിര കൊലപാതകം: പ്രതിയുടെ സ്കൂട്ടർ ചിറയിൻകീഴിൽ കണ്ടെത്തി

നിവ ലേഖകൻ

Athira Murder

കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ കൊലപാതക കേസിലെ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നാണ് ഇന്നലെ വൈകുന്നേരത്തോടെ വാഹനം കണ്ടെടുത്തത്. ആതിരയുടെ ഭർത്താവിന്റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിന് ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി രക്ഷപ്പെട്ടതായി പോലീസ് അനുമാനിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പ്രതി ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണെന്നും പോലീസ് സംശയിക്കുന്നു. കണ്ടെത്തിയ സ്കൂട്ടർ ഇന്ന് വിശദമായി പരിശോധിക്കും. പെരുമാതുറയിൽ പ്രതി താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തി.

  മമ്മൂക്കയുടെ പിറന്നാൾ; ഓണക്കോടിയുമായി മമ്മൂട്ടി ഫാന്സ്

തിങ്കളാഴ്ച വൈകുന്നേരം മുതൽ പ്രതിയെ വീട്ടിൽ കാണുന്നില്ലെന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഈ വീട് വാടകയ്ക്കെടുത്തത്. പ്രതി കരുതിക്കുട്ടിയാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഈ വീടും ഇന്ന് പോലീസ് പരിശോധിക്കും.

  ഇച്ചാക്കയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ; ചിത്രം വൈറൽ

തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ 11. 30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.

Story Highlights: Scooter used by the accused in Athira murder case found at Chirayinkeezh railway station.

Related Posts
സുസുക്കി അവെനിസ്, ബർഗ്മാൻ സ്ട്രീറ്റ് സ്കൂട്ടറുകളുടെ 2025 മോഡലുകൾ വിപണിയിൽ
Suzuki Avenis

സുസുക്കി അവെനിസ്, ബർഗ്മാൻ സ്ട്രീറ്റ് സ്കൂട്ടറുകളുടെ 2025 മോഡലുകൾ വിപണിയിലെത്തി. ഒബിഡി-2ബി നിലവാരത്തിലുള്ള Read more

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
കഠിനംകുളം കൊലപാതകം: പ്രതിയുടെ സ്കൂട്ടർ ചിറയിൻകീഴിൽ കണ്ടെത്തി
Kattakada Murder

കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ Read more

Leave a Comment