എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആതിര സ്വർണ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 300 ലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. സ്വർണ്ണ നിക്ഷേപത്തിന്റെയും സ്വർണ്ണ വായ്പയുടെയും പേരിലാണ് തട്ടിപ്പ് നടന്നത്. മുനമ്പം പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനം ബാങ്കിൽ നിന്ന് വൻതുക വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആതിര ഗോൾഡിന്റെ സ്ഥാപനങ്ങൾ കണ്ടുകെട്ടി.
പഴയ സ്വർണം നൽകിയാൽ നിശ്ചിത കാലാവധി കഴിയുമ്പോൾ പുതിയ സ്വർണം നൽകുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിരവധി സാധാരണക്കാരാണ് ഈ തട്ടിപ്പിന് ഇരയായത്. സ്വർണ്ണ ചിട്ടിയുടെയും സ്വർണ്ണ പണയത്തിന്റെയും പേരിലാണ് തട്ടിപ്പ് നടന്നത്.
ആതിര ഗോൾഡ് എംഡി ആർ ജെ ആന്റണി, ജോസ്, ജോബി, ജോൺസൺ എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. തട്ടിപ്പ് അറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്.
ഒരു മുന്നറിയിപ്പുമില്ലാതെ ഓഫീസുകൾ പ്രവർത്തിക്കാതായതോടെയാണ് ആളുകൾ പരാതിയുമായി എത്തിയത്. ഇവരിൽ നിന്ന് വാങ്ങിയ പണം എന്തുചെയ്തു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആതിര സ്വർണ തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Over 300 complaints have been filed against Athira Gold in Ernakulam for a gold investment scam.