അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സുനിതാ വില്യംസും ബുച്ച് വില്‍മോറും

Anjana

Updated on:

astronauts vote from space
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും. വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇരുവരും ഈ ആഗ്രഹം പങ്കുവെച്ചത്. വോട്ടുചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണെന്നും സ്‌പേസില്‍ നിന്നും വോട്ടിടുക എന്നത് വളരെ നല്ല ഒരു ആശയമായി തോന്നുന്നുവെന്നും സുനിത അഭിപ്രായപ്പെട്ടു. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ബാലറ്റ് എത്തിക്കണമെന്ന അപേക്ഷ താന്‍ നല്‍കിയിട്ടുണ്ടെന്ന് വില്‍മോര്‍ വ്യക്തമാക്കി. സ്‌പേസില്‍ ആയിരിക്കാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും ഇവിടെ ജീവിക്കാന്‍ അത്രയധികം ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെന്നും സുനിത പറഞ്ഞു. ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി. സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാര്‍ എന്ന നിലയില്‍ ഒരു വര്‍ഷത്തോളം തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും സുനിത കൂട്ടിച്ചേര്‍ത്തു. തങ്ങളെ കുറച്ചുകാലം കൂടി സ്‌പേസില്‍ നിര്‍ത്താനുള്ള തീരുമാനത്തില്‍ ഒരു നിരാശയും തോന്നിയില്ലെന്ന് സുനിതയും ബച്ചും പറഞ്ഞു. എന്നാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന പരിഭ്രാന്തി ഉണ്ടായിരുന്നുവെന്നും അമ്മയോടൊത്ത് സമയം ചെലവഴിക്കുന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. നവംബര്‍ അഞ്ചിനാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള മത്സരം നടക്കുക. Story Highlights: Astronauts Sunita Williams and Butch Willmore express desire to vote in US presidential election from International Space Station

Leave a Comment