Headlines

Terrorism

ഉറിയില്‍ നിയന്ത്രണരേഖ മറികടന്ന ഭീകരനെ സൈന്യം വധിച്ചു.

നിയന്ത്രണരേഖ മറികടന്ന ഭീകരനെ വധിച്ചു
Photo credit: Republic world

ജമ്മുവിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ലക്ഷ്കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയിട്ടുണ്ടെന്നും അയാളുടെ പേര് അലി ബാബർ പത്ര എന്നാണെന്നും ഇവർ പാകിസ്താനിലെ പഞ്ചാബിൽ നിന്നെത്തിയതാണെന്നും സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ വീരേന്ദ്ര വട്സ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ 7 പേരെയാണ് സൈന്യം വധിച്ചത്. ഒട്ടേറെ ഭീകരർ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുള്ളതായും പാകിസ്താൻ സൈന്യത്തിന്റെ സഹായം കൂടാതെ ഇത്രയും ഭീകരർക്ക് നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മേജർ വ്യക്തമാക്കി.

സെപ്തംബർ പകുതിക്ക് കഴിഞ്ഞ് ഉറി, രാംപുർ സെക്ടറിൽ മാത്രം ഒട്ടേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പ്രതിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം തടുക്കുകയുണ്ടായി.

Story highlight : Army kills terrorist for crossed Line of Control in Uri.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം: സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്
ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു

Related posts