ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ പിടിയിലായ പ്രതികളെ കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പിടികൂടിയ കുമരേൻ, പ്രവീൺ കുമാർ എന്നീ രണ്ട് പ്രതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
റിലീസിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയത്. രജനീകാന്തിന്റെ ‘വേട്ടയ്യൻ’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ഇത് സിനിമാ വ്യവസായത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
ALSO READ;