ഗംഗാവലിയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി; മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും

Anjana

Arjun's lorry found Gangavali river

ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിൽ കൊല്ലം സ്വദേശിയായ ജോമോനും ഉണ്ടായിരുന്നു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്ത് 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതേ പോയിന്റിൽ തിരച്ചിലും ഡ്രെഗ്‌ജിങ്ങും നടത്തിയത്. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ വ്യക്തമാക്കി.

ലോറിയുടെ ഫോട്ടോയിൽ കണ്ട ബമ്പറിന്റെ എഴുത്തും കളറും സാമ്യമുള്ളതായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഡ്രെഡ്ജിങ്ങിന്റെ ഇടയിൽ പുഴയുടെ അടിത്തട്ടിൽ കറുത്ത ലോഹഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മുങ്ങൽ വിദഗ്ദ്ധർ അതേ പോയിന്റിൽ തിരച്ചിലിനായി ഇറങ്ങിയത്. വേലിയിറക്കത്തിൽ വെള്ളമിറങ്ങിയപ്പോൾ ക്രെയിനുപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

72-ാം ദിവസമാണ് ഗംഗാവലിയിൽ നിന്നും ലോറി കണ്ടെത്തുന്നത്. കരയിൽ നിന്ന് 65 മീറ്റർ അകലെയായി 12 മീറ്റർ താഴ്ചയിലായിരുന്നു ലോറി കണ്ടെത്തിയത്. ക്യാബിൻ തകർന്നെങ്കിലും അതിനുള്ളിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം കാർവാർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം.

ഷിരൂരില്‍ കരയിലെത്തിച്ച അര്‍ജുന്‍റെ ലോറി പരിശോധിച്ചപ്പോള്‍ ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന്‍ പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് അർജുന്‍റെ കുടുംബം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയതെന്നും ദൗത്യം വിജയകരമാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അർജുന്‍റെ സഹോദരി അഞ്ജു പറഞ്ഞു.

Story Highlights: A Malayali diver named Jomon was part of the team that found Arjun’s lorry in the depths of Gangavali river after 72 days of search.

Leave a Comment