ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ലോറി ഉടമ മനാഫ് പറഞ്ഞതനുസരിച്ച്, ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇത് അർജുന്റെ മൃതദേഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അർജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂർത്തിയായിരിക്കുന്നു.
ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. അർജുന്റെ സഹോദരിയുടെ ഭർത്താവും ലോറി കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
സ്ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നേരത്തെ സ്ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
Story Highlights: Missing lorry of Arjun found in Shiroor with a body inside, confirming 71 days of disappearance