അർജുന്റെ കുടുംബം സൈബർ ആക്രമണത്തിൽ പരാതി നൽകി; മനാഫ് ആരോപണങ്ങൾ നിഷേധിച്ചു

നിവ ലേഖകൻ

Arjun family cyber attack complaint

സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കുടുംബത്തെ വേട്ടയാടുന്നു എന്നും സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് എസിപിക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക. മനാഫിനെതിരെ കുടുംബം ഇന്നലെ പരാതിയുമായി രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അര്ജുന്റെ സഹോദരിയുടെ ഭര്ത്താവ് ജിതിന് കുറ്റപ്പെടുത്തി.

കുടുംബത്തിനായി പല കോണുകളില് നിന്നും പണം പിരിക്കുന്നുവെന്നും അത് കുടുംബം അറിഞ്ഞിട്ടില്ലെന്നും അവർ ആരോപിച്ചു. അര്ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നതായും കുടുംബം പറഞ്ഞു. യൂട്യൂബില് ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുന്നതും തങ്ങളെ ബാധിക്കുന്നതാണെന്നും കുടുംബം ആരോപണം ഉയർത്തി.

അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളഞ്ഞു. അര്ജുന്റെ പേരില് താന് ഒരു തരത്തിലുമുള്ള പി ആര് വര്ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള് അര്ജുന് 75000 ശമ്പളം നല്കിയതിന് തെളിവുണ്ടെന്നും അര്ജുന് ഒപ്പിട്ടത് ഉള്പ്പെടെ കണക്കുപുസ്തകത്തില് ഉണ്ടെന്നും മനാഫ് പറഞ്ഞു.

  പാലക്കാട് വടക്കഞ്ചേരിയിൽ 14കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ചു. കുടുംബത്തിനെതിരായ സൈബര് ആക്രമണം അവസാനിപ്പിക്കണമെന്നും പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് അഭ്യര്ത്ഥിച്ചു.

Story Highlights: Arjun’s family files complaint against cyber attacks, Manaf denies allegations and apologizes for emotional reactions

Related Posts
വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; വീട് ആക്രമിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയിൽ
police complaint attack

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും, മോട്ടോർ സൈക്കിൾ Read more

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി
Hemachandran murder case

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ Read more

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും
Kottayam double murder case

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ Read more

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു; മകൻ കസ്റ്റഡിയിൽ
son assaults father

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് സുനിൽകുമാർ (60) മരണപ്പെട്ടു. സംഭവത്തിൽ മകൻ Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിൽ കാർ കടത്താൻ ശ്രമം; മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
Car smuggling Kochi

കൊച്ചി നെട്ടൂരിൽ കാർ കടത്താൻ ശ്രമിച്ച കണ്ടെയ്നർ ലോറി പോലീസ് പിടികൂടി. ഊട്ടി Read more

  വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
ഷാർജയിൽ മകളെ കൊലപ്പെടുത്തിയ സംഭവം: കേരളാ പൊലീസ് കേസെടുക്കുന്നു
Kerala Police investigation

ഷാർജയിൽ ഒരു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കേരളാ Read more

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് കൊച്ചിയിലിറങ്ങില്ല, അന്വേഷണം ബെംഗളൂരുവിലേക്ക്
Hemachandran murder case

ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനമിറങ്ങില്ല. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങിയ Read more

ബേപ്പൂരിൽ കൊലപാതകം: വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
Beypore murder case

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് Read more

Leave a Comment