Headlines

Crime News, Kerala News

അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും

അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും

ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് ലഭിക്കാൻ സാധ്യതയില്ല. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്. ഇതുമൂലം മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ DNA സാമ്പിൾ താരതമ്യത്തിനായി ശേഖരിച്ചിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. രണ്ട് DNA യും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങി. അർജുന്റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കൊണ്ടുപോകുക.

Story Highlights: DNA test results for Arjun’s body found in Shiroor may be delayed, postponing handover to family

More Headlines

തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ എടിഎം കൊള്ളക്കേസ്: പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ, കണ്ടെയ്നറിൽ രക്ഷപ്പെടാൻ ശ്രമം
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; മയക്കുമരുന്ന് ആവശ്യപ്പെട്ട് രോഗി
സുനിൽ ഗവാസ്കർ അയോധ്യയിൽ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി
നടന്‍ ബാലയ്‌ക്കെതിരെ മകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; വീഡിയോ പങ്കുവെച്ച് വെളിപ്പെടുത്തല്‍
ബെംഗളൂരു കൊലപാതകം: മഹാലക്ഷ്മിയെ കൊന്നതായി സമ്മതിച്ച് പ്രതി ആത്മഹത്യ ചെയ്തു
കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
തൃശൂരിൽ ഞെട്ടിക്കുന്ന എടിഎം കൊള്ള: മൂന്നിടങ്ങളിൽ നിന്ന് 60 ലക്ഷം രൂപ കവർന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *