അര്ജുന്റെ മൃതദേഹം കണ്ണാടിക്കലില്; വികാരനിര്ഭരമായി നാട് യാത്രയയപ്പ് നല്കി

നിവ ലേഖകൻ

Arjun Kannadikkal funeral

കണ്ണാടിക്കല് ഗ്രാമത്തിലെ ജനസാഗരത്തിനിടയിലൂടെ അര്ജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. എഴുപതോളം ദിവസങ്ങള്ക്ക് ശേഷവും അര്ജുനെയോര്ത്തുള്ള നോവ് ഉണങ്ങാതെ നില്ക്കുന്നു. വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവുമായി ആംബുലന്സ് കടന്നുപോകുമ്പോള് പാതയുടെ വശങ്ങളില് നാട്ടുകാര് തടിച്ചുകൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി എ കെ ശശീന്ദ്രന്, കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില്, കെകെ രമ എംഎല്എ, തോട്ടത്തില് രവീന്ദ്രന് എം എല് എ, ജില്ലാ കളക്ടര് സ്നേഹില്കുമാര് സിങ് എന്നിവര് യാത്രയ്ക്ക് മുന്നില് നീങ്ങി. ഒന്പത് മണിയോടെ അര്ജുന്റെ മൃതദേഹം വീട്ടില് പൊതുദര്ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള് അര്ജുനെ കാണാന് എത്തിയതിനാല് പൊതുദര്ശനം നീളാനാണ് സാധ്യത.

വീട്ടിലേക്ക് അര്ജുനെ എത്തിച്ചതോടെ “ഇല്ലാ ഇല്ലാ മരിക്കുന്നില്ല” എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാര് അര്ജുന് തങ്ങളുടെ ഹൃദയത്തില് എന്നും ജീവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. മെഡിക്കല് കോളജില് രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള അര്ജുന്റെ വിയോഗം നാടിന് ഇന്നും ഉള്ക്കൊള്ളാനായിട്ടില്ല. വഴിയരികില് കണ്ണീര്പൂക്കളുമായി നാട്ടുകാര് കാത്തുനില്ക്കുന്നു.

  ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM

കേരള – കര്ണാടക അതിര്ത്തിയായ തലപ്പാടിയില് വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് അന്തിമോപചാരം അര്പ്പിച്ചു. പതിനൊന്ന് മണിയോടെ സംസ്കാര ചടങ്ങുകള് നടത്താനാണ് തീരുമാനം.

Story Highlights: Arjun’s body reaches Kannadikkal amid emotional scenes, funeral to be held

Related Posts
ശബരിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദർശനം നടത്തും
Sabarimala visit

രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22-ന് ശബരിമലയിൽ ദർശനം നടത്തും. ഈ Read more

സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
Kerala heart treatment

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ Read more

  ശബരിമല ആചാര സംരക്ഷണത്തിനായി എൻഎസ്എസ് യോഗം നാളെ
പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു
rabies death Kerala

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 65 വയസ്സുള്ള വീട്ടമ്മ മരിച്ചു. സെപ്റ്റംബർ ആദ്യവാരം തെരുവുനായയുടെ കടിയേറ്റതിനെ Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 87,560 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 87,560 Read more

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

  കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം; ഏഴ് സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം
മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

Leave a Comment