അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനം: ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

Anjana

Argentina football team Kerala visit

ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനം കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് കേരളത്തിന് ഫുട്ബോളിനോടുള്ളതെന്നും അദ്ദേഹം കുറിച്ചു.

അടുത്ത വർഷം നടക്കുന്ന അർജൻ്റീന ദേശീയ ടീമിൻ്റെ കേരള സന്ദർശനത്തിൽ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ് ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിൻ്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമിതെന്നും കേരളത്തിൻ്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ് പകരാൻ അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Story Highlights: Kerala CM Pinarayi Vijayan announces Argentina national football team’s visit to Kerala, including Lionel Messi, as recognition of state’s football passion

Leave a Comment