അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ; രണ്ട് മത്സരങ്ങൾ കളിക്കും

നിവ ലേഖകൻ

Argentina football team Kerala

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. അടുത്ത വർഷം അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തും. കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചതായി അറിയുന്നു. രണ്ട് മത്സരങ്ങൾ കേരളത്തിൽ കളിക്കാനാണ് തീരുമാനം. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ നിർണായക പ്രഖ്യാപനം ഉണ്ടാകും. വേദി സംബന്ധിച്ചും അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും. സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്താനാണ് നീക്കം. അർജന്റീനയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി മന്ത്രി നാളെ പ്രഖ്യാപിക്കും. ഈ വർഷം സെപ്റ്റംബറിൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പോയിരുന്നു.

നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. മെസിപ്പടയുടെ വരവ് കേരളത്തിലെ കായികരംഗത്തിന് ഉണർവ് നൽകുന്നതിൽ യാതൊരു സംശയവും ഉണ്ടാകില്ല.

  ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി

Story Highlights: Argentina football team to play two matches in Kerala next year

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

നോട്ടിങ്ങ്ഹാം ഫോറസ്റ്റിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി
Premier League

എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൻ്റെ അഞ്ചാം Read more

  ഐടി മേഖലയിൽ 300+ ഒഴിവുകൾ; അപേക്ഷിക്കാം
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

Leave a Comment