മലപ്പുറം അരീക്കോടിൽ മാനസിക വെല്ലുവിളി നേരിടുന്ന 36-കാരിയെ ലൈംഗികമായി പീഘനത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. മഞ്ചേരി പുൽപറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദും അക്കരപറമ്പിൽ സമീറുമാണ് പിടിയിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അയൽവാസിയും അകന്ന ബന്ധുവുമടക്കം എട്ടുപേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Story Highlights: Two arrested in Malappuram for allegedly raping a mentally challenged woman.