ആറളം ഫാമിൽ കാട്ടാനാക്രമണം: ദമ്പതികൾ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Anjana

Aralam Farm

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കശുവണ്ടി ശേഖരിക്കാൻ പോകവെയായിരുന്നു ഇരുവർക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. വീട്ടിലേക്കുള്ള വഴി പ്രതിഷേധക്കാർ കല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് തടഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 16 ജീവനുകളാണ് പൊലിഞ്ഞത്. ആന മതിൽ നിർമ്മാണത്തിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. 37.9 കോടി രൂപ ചെലവിൽ പത്തര കിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്.

ആംബുലൻസ് വീടിന്റെ പരിസരത്തേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തമുണ്ടായപ്പോൾ, തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘത്തെ പോലും പ്രതിഷേധക്കാർ തടഞ്ഞു. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

  കണ്ണൂരിൽ ആത്മീയ തട്ടിപ്പ്; മൂന്നാം കണ്ണ് സിദ്ധി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി

വനം മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി ഉചിതമായ പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ആദിവാസി ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ പ്രദേശത്ത് നിന്നാണെന്നും രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ അല്ല ചർച്ചകൾ നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദമ്പതികളുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സർക്കാരും വനം വകുപ്പും ജനങ്ങളെ പറ്റിക്കുകയാണെന്നും ജാഗ്രത നിർദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാർ പറഞ്ഞു. മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല.

Story Highlights: Protests erupted in Aralam Farm after a couple was killed in a wild elephant attack, with locals blocking ambulances and officials, demanding solutions to recurring human-wildlife conflict.

Related Posts
മലയാള സിനിമയിൽ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബർ
Film Strike

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു ദിവസത്തെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. സമര Read more

  ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്?
പി.സി. ജോർജ് വിദ്വേഷ പ്രസംഗക്കേസിൽ കസ്റ്റഡിയിൽ
PC George

വിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവ് പി.സി. ജോർജിനെ കോടതി കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട Read more

പി.സി. ജോർജ് വിദ്വേഷ പരാമർശ കേസ്: പോലീസ് കസ്റ്റഡിയിൽ
P.C. George

മതവിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിനെ വൈകിട്ട് ആറ് മണി വരെ പോലീസ് Read more

കാട്ടാനാക്രമണം: ബൈക്ക് യാത്രികർക്ക് തലനാരിഴയ്ക്ക് രക്ഷ
Elephant attack

ചിന്നാർ വന്യജീവി സങ്കേതത്തിലെ ഉദുമൽപേട്ട - മറയൂർ റോഡിൽ കാട്ടാന ഇറങ്ങി ഗതാഗതം Read more

മദ്യലഹരിയിലായ ഡോക്ടർമാരുടെ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു
Accident

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിലായിരുന്ന ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. Read more

കേരളത്തിൽ കനത്ത ചൂട്; അടുത്ത ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യത
Kerala Heatwave

കേരളത്തിൽ അടുത്ത മൂന്ന്-നാല് ദിവസങ്ങളിൽ പകൽ താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. പാലക്കാട്, പത്തനംതിട്ട, Read more

  ഭർത്താവിന്റെ മാതാവിനെ കൊല്ലാൻ മരുന്ന് ചോദിച്ച് യുവതി; ഡോക്ടറുടെ പരാതിയിൽ കേസ്
എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
AC buying guide

ചൂട് കാലത്ത് എസി വാങ്ങുമ്പോൾ മുറിയുടെ വലിപ്പം, സ്റ്റാർ റേറ്റിംഗ്, ഇൻവെർട്ടർ/നോൺ-ഇൻവെർട്ടർ തുടങ്ങിയ Read more

വിദ്വേഷ പ്രസംഗ കേസ്: പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി
PC George

വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബിജെപി നേതാവ് പി.സി. ജോർജ് ഈരാറ്റുപേട്ട Read more

പോലീസ് നിയമനത്തിന് തിരിച്ചടി; ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു
Police Recruitment

ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. ഷിനു ചൊവ്വ Read more

സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് എ.എം.എം.എ.
Film Strike

സിനിമാ മേഖലയിലെ സമരത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എ.എം.എം.എ തീരുമാനിച്ചു. വേതന ചർച്ചകൾക്ക് സംഘടന തയ്യാറാണെന്ന് Read more

Leave a Comment