പ്രവാസികൾക്കായി സ്വയം തൊഴിൽ ബിസിനസ്സ് വായ്പാ പദ്ധതി ; 30 ലക്ഷം രൂപ വരെ അനുവദിക്കും.

നിവ ലേഖകൻ

Self Employment loan
Self Employment loan

ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കാം.

വായ്പ ലഭിക്കാൻ അർഹമായ സംരംഭങ്ങൾ : കാർഷിക/ ഉത്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ ലഭിക്കും.

ഡയറി ഫാം, പൗൾട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ്വെയർ ഷോപ്പ്, ഫർണ്ണിച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാർലർ, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷൻ സ്റ്റോർ, ഡ്രൈവിംഗ് സ്കൂൾ, ഫിറ്റ്നെസ്സ് സെന്റ്ർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ്, ഫ്ളോർ മിൽ, ഡ്രൈക്ളീനിംഗ് സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി/ സ്റ്റേഷനറി സ്റ്റാൾ, മിൽമാ ബൂത്ത്, പഴം/ പച്ചക്കറി വില്പനശാല, ഐസ്ക്രീം പാർലർ, മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, എൻജിനിയറിങ് വർക്ക്ഷോപ്പ്, ടൂറിസം സംരഭങ്ങൾ തുടങ്ങിയവയ്ക്ക് വായ്പ ലഭിക്കുന്നതാണ്.

അപേക്ഷകന്റെ പ്രായപരിധി : 65 വയസ്സ്.

വായ്പയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ : 6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പയായി ലഭിക്കും.

  കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ

പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കുന്നതാണ്.ബാക്കി തുക ഗൂണഭോക്താവ് വിനിയോഗിക്കണം.

വായ്പ അനുവദിക്കുന്നതിന് ജാമ്യം ഹാജരാക്കുക.നോർക്ക റൂട്ട്സ് ശുപാർശ ചെയ്യുന്ന പ്രവാസികൾക്കാണ് പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള സംരംഭകർ www.norkaroots.net ൽ NDPREM- Rehabiliation Scheme for Return NRKs എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.

രജിസ്റ്റർ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോം ലഭിക്കുന്നതിന് നോർക്കാറൂട്ട്സിൽ നിന്നും ലഭിക്കുന്ന ശുപാർശ കത്ത് സഹിതം കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ ഹാജരാക്കുക.

കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply online for Self Employment Scheme

Related Posts
കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

  യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം
ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
Empuraan film controversy

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മോഹൻലാൽ, Read more

കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
drug cases in kerala

കേരളത്തിലെ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് പ്രതീക്ഷയും Read more