അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്‌നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.

Anjana

Snehapoorvam project
Snehapoorvam project


കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂർവം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

മാതാപിതാക്കള്‍ ഇരുവരും മരണപ്പെട്ട് തീര്‍ത്തും അനാഥരായ കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടാതെ സ്വന്തംഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും ഈ പദ്ധതി മുഖേന ലഭ്യമാക്കുന്നുണ്ട്.

അപേക്ഷിക്കേണ്ട രീതി :  ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഒക്ടോബര്‍ 27 മുതൽ അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യാം.

സ്ഥാപന മേധാവികൾ വഴിയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.ഓൺലൈൻ ആയി ഡിസംബർ 15 ആം തീയതിക്ക് മുൻപ് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾ www.kssm.ikm.in എന്ന വെബ്സൈറ്റിലും 1800 120 1001  എന്ന ടോൾഫ്രീ നമ്പരിലും ലഭിക്കുന്നതാണ്.

Story highlight : Apply now for Snehapoorvam project.