കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
5 ലക്ഷം രൂപയാണ് പരമാവധി പദ്ധതി ചിലവ്.വായ്പകള്ക്ക് സബ്സിഡി ലഭിക്കുന്നതാണ്.
ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്.
ജനറല് വിഭാഗം പുരുഷന്മാര്ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്ജിന് മണിയായി ലഭിക്കുന്നതാണ്.
പിന്നാക്ക വിഭാഗങ്ങള്ക്കും, സ്ത്രീകള്ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗങ്ങള്ക്ക് 40 ശതമാനവുമാണ് മാര്ജിന് മണിയായി ലഭിക്കുക.എന്നാൽ ജനറല് വിഭാഗത്തിലെ പുരുഷന്മാര് പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല് മുടക്കായി വിനിയോഗിക്കേണ്ടി വരും.
മറ്റ് പിന്നാക്ക വിഭാഗങ്ങള്ക്കും സ്ത്രീകള്ക്കും ഇത് അഞ്ച് ശതമാനമാണ്.
അപേക്ഷിക്കേണ്ട രീതി : താല്പ്പര്യമുള്ളവര് യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.
പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗത്തില്പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
കൂടുതല് വിവരങ്ങള്ക്ക് 0471 2472896 എന്ന നമ്പറിൽ ബന്ധപ്പെടുക.
അറിയിപ്പ്!നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for Self employment loan under my village scheme.