സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് ജോലിനേടാൻ അവസരം ; ഒക്ടോബർ 27 നു മുൻപായി അപേക്ഷിക്കുക.

Anjana

Updated on:

Fire and safety hiring jobs
Fire and safety hiring jobs

അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ നിലവിൽ ജോലി ഒഴിവുകളുണ്ട്.

യോഗ്യതയുടെ  അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദമോ സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം.

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ / സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്  ഉണ്ടായിരിക്കണം.

ഉയരം 165 സെന്റീമീറ്റർ , ഭാരം 50 കിലോഗ്രാം, നെഞ്ചളവ് വികസിപ്പിക്കുമ്പോൾ 86 സെന്റീമീറ്റർ, വികസിപ്പിക്കാതെ 81 സെന്റീമീറ്റർ എന്നിവയാണ് മറ്റ് യോഗ്യതകൾ.പൂർണ്ണ കാഴ്ചശക്‌തി നിർബന്ധം.

പ്രായപരിധി : 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ 
എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 27 ന് മുൻപായി അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക.

വിശദവിവരങ്ങൾക്ക് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ 0484 2422458 എന്ന നമ്പറിലോ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for Safety and fireman job vacancy.