കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ.
ജനറേഷന് ഗൂഗിള് സ്കോളര്ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര് സയന്സ് ബിരുദ വിദ്യാര്ത്ഥികള്ക്ക് മാത്രമാണ് ലഭ്യമാവുക.
സാങ്കേതിക വിദ്യയിൽ മികവ് പുലർത്താൻ സഹായിക്കുന്ന ഈ സ്കോളർഷിപ്പിനായി യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2022-23 അധ്യയന വര്ഷം 1,000 ഡോളര് ആണ് ലഭിക്കുക.
അക്കാദമിക് പ്രകടനത്തെയും മികവിനെയും കഴിവിനെയും അടിസ്ഥാനമാക്കിയാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്.
യോഗ്യത : അപേക്ഷകർ 2021-2022 അധ്യയന വർഷത്തെ ഫുൾടൈം ബിരുദ വിദ്യാർത്ഥിയായിരിക്കണം.കൂടാതെ,ഏഷ്യ- പസഫിക് മേഖലയിലെ അംഗീകൃത സര്വകലാശാലകള്ക്ക് കീഴിലെ രണ്ടാം വർഷ വിദ്യാര്ത്ഥികള് കൂടി ആയിരിക്കണം.
അപേക്ഷകർ അവരുടെ നിലവിലുള്ള അല്ലെങ്കിൽ മുൻപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക പ്രൊജക്റ്റുകളും അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും ബയോഡാറ്റക്കൊപ്പം സമർപ്പിക്കേണ്ടതാണ്.
കൂടാതെ 400 വാക്കിൽ കുറയാത്ത ഉപന്യാസവും ഒപ്പം സമർപ്പിക്കേണ്ടതാണ്.ഈ ഉപന്യാസം വിലയിരുത്തപ്പടുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾ buildyourfuture.withgoogle.com/scholarships/generation-google-scholarship-apac എന്ന വെബ്സൈറ്റ് വഴി ഡിസംബർ 10 ന് മുമ്പ് അപേക്ഷിക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for generation google scholarship.