മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത : •ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
•പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്കൂളുകളിൽ നിന്നും എ.എൻ.എം കോഴ്സ് പാസായവർക്കും അപേക്ഷ സമർപ്പിക്കാം.
പ്രായപരിധി : അപേക്ഷകർ ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ്കഴിയാത്തവരും ആയിരിക്കണം.
എ.എൻ.എം കോഴ്സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല.
അപേക്ഷിക്കേണ്ട രീതി : അപേക്ഷഫോറവും പ്രോസ്പക്ടറ്റസും മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില് നിന്നും ഡൌണ്ലോഡ് ചെയ്യുക.
അപേക്ഷകര് അപേക്ഷ ഫീസായ 100 രൂപ 0210- 03-105-99 എന്ന ശീര്ഷകത്തില് ട്രഷറിയില് അടയ്ക്കുകയും പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല് ചെല്ലാന് സമർപ്പിക്കുകയും ചെയ്യുക.അപേക്ഷകൾ നവംബർ 5 നകം ലഭിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റിലോ 0471 2528575 എന്ന നമ്പറിലോ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for diploma in general nursing and midwifery course.