സൈബർശ്രീ സി-ഡിറ്റിന്റെ പരിശീലന പരിപാടിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 22.

Anjana

C-dit Cybersree training
C-dit Cybersree training

നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

പട്ടികജാതി വികസന വകുപ്പിനായി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലുൾപ്പെട്ട ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷത്തെ ഡിപ്ലോമ/ എൻജിനിയറിങ് പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.

പ്രായപരിധി : 21-26 വയസ്സ്.

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected]  എന്ന വെബ്സൈറ്റ് വഴി  ഒക്ടോബർ 22 നു മുൻപ് അപേക്ഷിക്കുക.

ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട രീതി : അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രോജക്ട്, സി- ഡിറ്റ് , ചിത്രാഞ്ജലി  ഹിൽസ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലേക്ക് ഒക്ടോബർ 22 നു മുൻപ് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക്   www.cybersri.org എന്ന വെബ്സൈറ്റ് വഴിയോ 9895478273, 9895788334 എന്നീ ഫോൺ നമ്പർ വഴിയോ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for C- dit Cybersree free training.