ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജോലിനേടാൻ അവസരം ; 72 ഒഴിവുകൾ.

Anjana

Updated on:

Border Security Force Job
Border Security Force Job

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ  ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ആകെ 72 തസ്തികകളാണ് ഉള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി ഒഴിവുകൾ : കോൺസ്റ്റബിൾ (സിവർമാൻ) -2

കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ) -24

കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്)- 28

കോൺസ്റ്റബിൾ (ലൈൻമാൻ) -11

എഎസ്ഐ -1,

എച്ച് സി – 6

ശമ്പളം : കോൺസ്റ്റബിൾ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 21700-69100 രൂപ വരെയാണ് ശമ്പളം.

എഎസ്ഐ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29200 മുതൽ 92300 വരെയാണ് ശമ്പളം.

എച്ച്സി തസ്തികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25500-81100 ആണ് ശമ്പളം.

വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അം​ഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായവർക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം.അവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

ബിഎസ്എഫിലെ ​ഗ്രേഡ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗർഥികളുടെ പ്രായപരിധി 18 വയസ്സിനും 25 വയസ്സിനും ഇടയിലായിരിക്കണം.(സംവരണ വിഭാ​ഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.)

അപേക്ഷിക്കേണ്ട രീതി : യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.

കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോ​ഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

അപേക്ഷിക്കുന്നതിനായി ഉദ്യോ​ഗാർത്ഥികൾ അവരവരുടെ യോ​ഗ്യതകൾ വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Border Security Force Job Vacancy.