ഐടിഐ യോഗ്യതയുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‍യാർഡിൽ അവസരം ; 355 അപ്രന്റീസ് ഒഴിവുകൾ.

Anjana

cochin shipyard job
cochin shipyard job

ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

നിലവിൽ 355  ഒഴിവുകളാണുള്ളത്.ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും ഉണ്ടാകുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഴിവുകൾ : ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് 8 ഒഴിവുകളും ഐ.ടി.ഐ. അപ്രന്റിസ് 347 ഒഴിവുകളുമാണുള്ളത്.

ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്  യോഗ്യത :അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിങ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍/കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്‌നോളജി/ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ പാസായിരിക്കണം.

ഐ.ടി.ഐ. അപ്രന്റിസ് യോഗ്യത :പത്താംക്ലാസ് പാസായിരിക്കണം. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം.900 രൂപയാണ് സ്റ്റൈപ്പെന്‍ഡ്.

അപേക്ഷകർ 27.11.2003 നോ അതിന് മുന്‍പോ ജനിച്ചവരായിരിക്കണം.

അപേക്ഷിക്കേണ്ട രീതി: താൽപര്യമുള്ളവർ യോഗ്യതയുടെ അടിസ്ഥാനത്തിൽ  www.cochinshipyard.in എന്ന വെബ്സൈറ്റ് വഴി  നവംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Apprentice Vacancy in cochin shipyard.