സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളതുമായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ‘എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും.
ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കുന്നതാണ്.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 6,000 രൂപയാണ് ഒരു വർഷത്തേക്ക് സ്കോളർഷിപ്പായി ലഭിക്കുക.ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുളളൂ.
കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
പെൺകുട്ടികൾക്കായി 10 ശതമാനം സ്കോളർഷിപ്പ് സംവരണം ചെയ്തിട്ടുണ്ട്.
സ്കോളർഷിപ്പിനായി രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും പരിഗണിക്കും.
കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളവരും യോഗ്യത ഉള്ളവരുമായ വിദ്യാർഥികൾ www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്സെറ്റിലൂടെ 2021 നവംബർ 25 നു മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for APJ Abdul Kalam Scholarship.