ആപ്പിളിന്റെ ഐഫോൺ 16 സീരീസ്: പ്രീ സെയിലിൽ പ്രതീക്ഷിച്ചതിലും കുറവ് ഡിമാൻഡ്

Anjana

iPhone 16 pre-sale demand

ആപ്പിളിന്റെ പുതിയ ഐഫോൺ 16 സീരീസിന്റെ പ്രീ സെയിലിൽ പ്രതീക്ഷിച്ചതിലും കുറവ് പ്രീ ഓർഡർ വിൽപനയാണ് ലഭിച്ചത്. ഐഫോൺ 15 സീരീസിനേക്കാൾ 12.7 ശതമാനം കുറവാണ് വിൽപന. ഐഫോൺ 16 പ്രോ മോഡലുകളിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഐഫോൺ 16 പ്ലസിന് ഡിമാൻഡ് ഉയർന്നതായി അദ്ദേഹം പറയുന്നു.

ഐഫോൺ 16 സീരീസ് ആദ്യ വാരാന്ത്യത്തിൽ ഏകദേശം 37 ദശലക്ഷം യൂണിറ്റുകളാണ് വിറ്റത്. ഐഫോൺ 16 പ്രോയുടെ ആവശ്യം പ്രോ മാക്‌സിനേക്കാൾ 27 ശതമാനം കുറവാണ്. അടിസ്ഥാന മോഡലുകൾക്ക് ഉയർന്ന ഡിമാൻഡ് ലഭിക്കുന്നുണ്ട്. ഐഫോൺ 16 ൻ്റെ ഡിമാൻഡ് 10 ​​ശതമാനവും ഐഫോൺ 16 പ്ലസിന് 48 ശതമാനവും ഉയർന്നു. എന്നാൽ, ഐഫോൺ 16 പ്രോ മോഡലിൻ്റെ ആവശ്യകതയിലെ ഇടിവ് ഐഫോൺ 16 സിരീസിന്റെ മൊത്തം വില്പനയെ ബാധിക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ വിപണിയിൽ സെപ്റ്റംബർ 20 മുതലാണ് ഐഫോൺ 16 സിരീസ് എത്തുന്നത്. ആപ്പിൾ സ്വന്തമായി നിർമ്മിച്ച എ18പ്രോ പ്രൊസസറാണ് ഐഫോൺ 16പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ന്യൂറൽ എഞ്ചിനും 6 കോർ ഗ്രാഫിക്‌സ് പ്രൊസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 6.9 ഇഞ്ച് സ്‌ക്രീനുള്ള ഐഫോൺ 16 പ്രോ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും വലുപ്പമുള്ള ഫോണാണ്. ഐഫോൺ 16 പ്രോയുടെ തുടക്ക വേരിയന്റിന് 1,19,900 രൂപയും പ്രോ മാക്സിന് 1,44,900 രൂപയുമാണ് വില.

Story Highlights: Apple’s iPhone 16 Pro series sees lower pre-sale demand than expected, with a 12.7% decrease compared to iPhone 15 series.

Leave a Comment