ആപ്പിൾ ഇന്റലിജൻസ് സെർവറുകൾ ഹാക്ക് ചെയ്യാൻ വെല്ലുവിളി; സമ്മാനം 8 കോടി രൂപ

Anjana

Apple Intelligence server hacking challenge

ടെക് ഭീമൻ ആപ്പിൾ ഹാക്കിങ് വിദഗ്ധരെ വെല്ലുവിളിച്ചിരിക്കുകയാണ്. ‘ആപ്പിൾ ഇന്റലിജൻസ്’ സെർവറുകൾ ഹാക്ക് ചെയ്യാനാണ് ഈ വെല്ലുവിളി. സെർവർ ‘കീഴടക്കുന്നവർക്ക്’ എട്ട് കോടി രൂപയിലധികമാണ് ആപ്പിൾ സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ എഐയിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഇൻറലിജൻസ് പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം.

ആപ്പിളിന്റെ പുതിയ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, കമ്പനി ആദ്യമായിട്ടാണ് ഒരു വെർച്വൽ റിസർച്ച് സ്പേസ് സൃഷ്ടിക്കുകയും അത് പരിശോധിക്കാൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നത്. ഇതിലൂടെ എല്ലാവർക്കും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാം. ആപ്പിളിൻറെ എഐ ക്ലൗഡ് ഹാക്ക് ചെയ്യാൻ ആർക്കും ശ്രമിക്കാവുന്നതാണ്. ക്ലൗഡ് എഐ കമ്പ്യൂട്ട് സ്കെയിലിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ സുരക്ഷാ ആർക്കിടെക്ചറാണ് ഇതിലെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബഗ് ബൗണ്ടി പ്രോഗ്രാമിന് കീഴിൽ ബഗ്ഗിന്റെ അപകടസാധ്യതയും സങ്കീർണ്ണതയും അടിസ്ഥാനമാക്കി വ്യത്യസ്തമായ റിവാർഡ് ലെവലുകൾ ഉണ്ട്. പുതിയ സെർവറുകൾ അടുത്തയാഴ്ച ലോഞ്ച് ചെയ്യും. തുടക്കത്തിൽ ഒരു കൂട്ടം സുരക്ഷാ ഗവേഷകർക്കും ഓഡിറ്റർമാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

ALSO READ; ഇന്നേക്ക് മൂന്നാം നാളിങ്ങെത്തും! വൺപ്ലസ് 13ന്റെ ലോഞ്ച് ഉടൻ

Story Highlights: Apple challenges hackers to breach ‘Apple Intelligence’ servers for Rs 8 crore reward

Leave a Comment