ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച സ്റ്റോറുകൾ വൻ വിജയമായതിന് പിന്നാലെയാണ് ഈ തീരുമാനം. ബംഗളൂരു, പൂനെ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ആപ്പിൾ ഇനി തുടങ്ങുന്നത്. മുംബൈയിൽ ഒരു സ്റ്റോർ കൂടി ആരംഭിക്കാനും ആപ്പിൾ ഒരുങ്ങുകയാണ്. ഈ നേട്ടം ഇരട്ടിയാക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
നിലവിൽ ആപ്പിൾ ഐഫോൺ 16 ലൈനപ്പുകൾ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നിവ ഉൾപ്പടെയാണിത്. മുൻപ് പഴയ ഐഫോൺ മോഡലുകൾ മാത്രമായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചുകൊന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ കമ്പനിയിൽ നിന്നുമുള്ള പ്രീമിയം ഗാഡ്ജെറ്റുകളടക്കം ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്.
ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുമായി കൈകോർത്തതാണ് ആപ്പിൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ സ്മാർട്ഫോണുകൾ ഇന്ത്യയിൽ മാത്രമല്ല വില്പന നടത്തുന്നത്, മറിച്ച് മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും.
Story Highlights: Apple expands retail store service to more Indian cities, plans new stores in Bengaluru, Pune, and Delhi-NCR, while also manufacturing premium gadgets in India.