അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് കേരളത്തിൽ എത്തി

Anjana

Amoebic Encephalitis Medicine Kerala

കേരളത്തിൽ അപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ എത്തിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് മരുന്ന് എത്തിച്ചത്. മന്ത്രിയുടെ ഓഫീസിൽ വച്ച് മരുന്ന് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ ബാച്ച് മരുന്നുകൾ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരം വളരെ അപൂർവമായി ഉണ്ടാകുന്ന ഒരു രോഗമാണെന്ന് മന്ത്രി പറഞ്ഞു. ഈ രോഗത്തിന് പ്രത്യേകമായ ഒരു മരുന്നില്ലെന്നും, മിൽറ്റിഫോസിൻ എന്ന മരുന്നാണ് ഇതിനായി നൽകുന്നതെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് വളരെ ലഭ്യത കുറവുള്ള ഒരു മരുന്നാണ് മിൽറ്റിഫോസിൻ. കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മരുന്ന് എത്തിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മരുന്ന് എത്തിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Story Highlights: Amoebic encephalitis medicine Miltefosine brought to Kerala from Germany