അമ്മുവിന്റെ മരണത്തിന് മുമ്പ് പിതാവ് നൽകിയ പരാതി പുറത്ത്; കേസ് അന്വേഷണത്തിൽ നിർണായകം

Anjana

Ammu nursing student death complaint

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ഒരു പരാതി പുറത്തുവന്നിരിക്കുകയാണ്. അമ്മുവിന്റെ പിതാവ് സജീവ് കോളേജിലേക്ക് ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്. മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് പിതാവ് അന്നുതന്നെ പരാതിപ്പെട്ടിരുന്നു.

ഹോസ്റ്റല്‍ ലീഡര്‍ അഞ്ജന ഉള്‍പ്പെടെയുള്ളവര്‍ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പിതാവ് കൃത്യമായി സൂചിപ്പിച്ചിരുന്നു. അമ്മു മറ്റൊരു മുറിയിലേക്ക് മാറിയിട്ടും ഇവര്‍ അവളെ വേട്ടയാടി. റൂമിലെത്തി അമ്മുവിനെ ചീത്ത പറയുന്നതും ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും പതിവായിരുന്നു. ഇത്തരം സാഹചര്യം തുടര്‍ന്നാല്‍ മകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും സജീവ് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒക്ടോബര്‍ മാസം നല്‍കിയ ഈ പരാതി കേസ് അന്വേഷണത്തില്‍ വളരെ നിര്‍ണായകമായ തെളിവായി മാറിയിരിക്കുകയാണ്.

Story Highlights: Nursing student Ammu’s father’s complaint reveals threats to her life before her death

Leave a Comment