ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ അമ്മ എക്സ്ക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിന് ശേഷം പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.
യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം. സിദ്ദിഖിന്റെ രാജിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാണെന്ന് ഫെഫ്ക പ്രതികരിച്ചു. പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ലെന്നും, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി.
Story Highlights: AMMA executive meeting to discuss sexual harassment allegations and Siddique’s resignation