ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പില് വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില് തര്ക്കമുണ്ടായി. ഭരണഘടന പ്രകാരം നാലു വനിതകള് വേണമെങ്കിലും മൂന്നു പേരെ മാത്രമാണ് ഉള്പ്പെടുത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അനന്യ മാത്രമാണ് നിലവില് കമ്മിറ്റിയില് ഉള്പ്പെട്ടിരിക്കുന്നത്. അന്സിബയും സരയുവും വോട്ടുനേടിയെങ്കിലും അവരുടെ വോട്ട് കുറവാണെന്ന് വരണാധികാരി പറഞ്ഞു.
ഇതിനെതിരെ പ്രതിഷേധമുയര്ന്നു. അന്തിമ തീരുമാനം ജനറല് ബോഡിക്ക് വിട്ടു.
കൊച്ചിയില് നടന്ന തെരഞ്ഞെടുപ്പില് സിദ്ധിഖ് ജനറല് സെക്രട്ടറിയായി. ജഗദീഷും ജയന് ചേര്ത്തലയും വൈസ് പ്രസിഡന്റുമാരായി.
25 വര്ഷത്തിന് ശേഷമാണ് ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.