
പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കീഴിൽ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സർജിക്കൽ സ്ട്രൈക്ക് എന്നും അമിത് ഷാ വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ സഹിക്കില്ലെന്നും ഇന്ത്യയുടെ അതിർത്തി ആരും തകർക്കരുതെന്നും സന്ദേശം നൽകുകയായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ.
ഇത്തരം ഏറ്റുമുട്ടലുകൾ സൈനികനടപടി ആവശ്യമുള്ളവയാണെന്ന് മന്ത്രി പറഞ്ഞു.
ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവ്വകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷം ഉള്ള പ്രസംഗത്തിനിടെയാണ് അമിത് ഷായുടെ മുന്നറിയിപ്പ്.
Story highlight : Amith Shah to warn Pakistan.