കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ എന്ന വ്യാജേന മണിപ്പൂരിലെ എംഎൽഎമാരെ സമീപിച്ച് കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരെ ദില്ലിയിൽ നിന്നും മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ടുവന്നു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് നാല് കോടി രൂപയാണ് അസംബ്ലി സ്പീക്കർ തോക്ക്\u200cചോം സത്യബ്രദ സിംഗിൽ നിന്നും ആവശ്യപ്പെട്ടത്. വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജെയ് ഷാ ആണെന്ന് നടിച്ചാണ് ഇവർ എംഎൽഎമാരെ ഫോണിലൂടെ ബന്ധപ്പെട്ടത്.
സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ പത്തൊമ്പതുകാരനായ മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ അദേഷ് ചൗഹാനിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ജെയ് ഷാ ചമഞ്ഞ് ഈ യുവാവ് ശ്രമിച്ചു. ഇയാൾക്കെതിരെയും വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Story Highlights: Three arrested for impersonating Amit Shah’s son and attempting to extort crores from Manipur MLAs.