റാഞ്ചി: ഝാര്ഖണ്ഡിലെ ഗോത്രവര്ഗക്കാരുടെ പെണ്മക്കളെ നുഴഞ്ഞുകയറ്റക്കാര് വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി തട്ടിയെടുക്കുന്നുവെന്ന ഗുരുതരമായ ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ചു. റാഞ്ചിയില് ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. സാന്താള് പര്ഗാനയിലെ ഗോത്രവര്ഗക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിന് കാരണം ഇത്തരം നുഴഞ്ഞുകയറ്റക്കാരുടെ പ്രവര്ത്തനങ്ങളാണെന്നും അമിത്ഷാ ആരോപിച്ചു.
ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല് ഭൂമി, മകള്, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്ത്തി കടക്കല് തടയുന്ന ബിജെപിയെ വേണോ എന്ന് ഝാര്ഖണ്ഡിലെ വോട്ടര്മാര് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമന്ത് സോറന്റെ സര്ക്കാര് ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ഗോത്രവര്ഗക്കാര് സുരക്ഷിതരായിരുന്നില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ബിജെപിയുടെ പ്രകടന പത്രികയില് സ്ത്രീകള്ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരത്തില് എത്തിയാല് സംസ്ഥാനത്തെ എല്ലാ സ്ത്രീകള്ക്കും മാസാമാസം 2,100 രൂപ നല്കുമെന്നും, എല്പിജി സിലിണ്ടറുകള് 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും, അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങള് സൃഷ്ടിക്കുമെന്നും പ്രകടന പത്രികയില് പറയുന്നു. നവംബര്‍ 13, 20 തീയതികളിലായി രണ്ടുഘട്ടങ്ങളിലാണ് ഝാര്ഖണ്ഡില് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: Amit Shah accuses infiltrators of marrying tribal women in Jharkhand to seize land, promises protection if BJP comes to power