അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം വിപണികളെ ഉണർത്തിയതിനൊപ്പം അംബാനി കുടുംബത്തിന്റെ ആഭരണ ശേഖരവും ശ്രദ്ധ നേടി. മാർച്ചിലെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ നിത അംബാനി ധരിച്ച 500 കോടിയുടെ പച്ച മരതകവും ഡയമണ്ടും കൊണ്ടുള്ള നെക്ലേസ് ലോകത്തെ ഏറ്റവും വിലയേറിയ നെക്‌ലേസുകളിലൊന്നായി. ഇതിന്റെ 178 രൂപയുടെ പകർപ്പ് നിർമിച്ച് വിറ്റഴിച്ച രാജസ്ഥാനിലെ വ്യാപാരിയുടെ മാർക്കറ്റിങ് തന്ത്രവും ശ്രദ്ധേയമായി.
മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം വിലപിടിപ്പുള്ള ആഭരണങ്ങളിലൂടെ പ്രകടമാണ്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് 451 കോടി വിലമതിക്കുന്ന നെക്ലേസ് സമ്മാനമായി നൽകിയപ്പോൾ, അനന്തിന് 13 കോടിയിലേറെ വിലയുള്ള ബ്രൂച്ച് സമ്മാനമായി ലഭിച്ചു. നിത അംബാനി ധരിച്ച 200 കോടി വിലയുള്ള മുഗൾ കാല ബാജുബന്ദും ശ്രദ്ധേയമായി.
അനന്ത് അംബാനിയുടെ വാച്ച് ശേഖരത്തിൽ 121 കോടി രൂപ വിലമതിക്കുന്ന രണ്ട് പാ’ടേക് ഫിലിപ്പ് വാച്ചുകളുണ്ട്. ഇഷ അംബാനിയുടെ 167 കോടി വിലയുള്ള അൺകട്ട് ഡയമണ്ട് ചോക്കറും രാധിക മെർച്ചന്റിന് സമ്മാനമായി ലഭിച്ച മുത്തും ഡയമണ്ടും പതിച്ച ചോക്കറും കുടുംബത്തിന്റെ സമ്പന്നതയും സ്നേഹവും പ്രകടമാക്കുന്നു. ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച അംബാനി കുടുംബം ഇന്ന് സമ്പത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ എത്തിനിൽക്കുന്നു.