അമ്പലത്തിങ്കാലിൽ സിപിഐഎം പ്രവർത്തകനായ അശോകന്റെ കൊലപാതക കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2013 മെയ് അഞ്ചിനാണ് അശോകനെ ഒരു സംഘം ആളുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അശോകന്റെ സഹോദരി പ്രതികരിച്ചു.
അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഏഴാം പ്രതി അണ്ണി സന്തോഷ്, പത്താം പ്രതി പഴിഞ്ഞി പ്രശാന്ത്, പന്ത്രണ്ടാം പ്രതി സജീവ് എന്നിവർക്കാണ് ജീവപര്യന്തം തടവ്. പ്രാദേശിക ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രതികളും.
കേസിലെ എല്ലാ പ്രതികളും അമ്പതിനായിരം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. പിഴയടയ്ക്കാത്തപക്ഷം രണ്ട് മാസത്തെ അധിക തടവ് അനുഭവിക്കേണ്ടിവരും. ബ്ലേഡ് മാഫിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും കോടതി കണ്ടെത്തി. ഈ മൂന്ന് പ്രതികളും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും കോടതി കണ്ടെത്തി.
Story Highlights: Eight RSS workers sentenced to life imprisonment for the murder of CPM worker Ashokan in Ambalathinkala.