ആമസോണും ഫ്ലിപ്കാർട്ടും വാർഷിക സെയിൽ ആരംഭിക്കുന്നു; സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്

Anjana

Amazon Flipkart festive sales smartphone discounts

ആമസോണും ഫ്ലിപ്കാർട്ടും വാർഷിക ഓഫർ മേള ആരംഭിക്കുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുമാണ് തുടങ്ങുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 26ന് അർദ്ധരാത്രി മുതൽ സെയിലിൽ പങ്കെടുക്കാം. സാധാരണ ഉപയോക്താക്കൾക്ക് സെപ്‌റ്റംബർ 28 മുതൽ സെയിലിൽ പങ്കെടുക്കാനാകും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 26ന് തന്നെ സെയിലിൽ പ്രവേശനം ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് 80,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് അറിയിപ്പ്. വൺപ്ലസിന്റെയും സാംസങ്ങിന്റെയും സ്മാർട്ട് ഫോണുകൾ ഉൾപ്പടെ മികച്ച ഡീലുകളിൽ ലഭ്യമാകും. ഫ്ലിപ്കാർട്ടിലും നിരവധി സ്മാർട്ട്ഫോണുകൾക്ക് വൻ വില കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ്, ഈസി ഇഎംഐ ഇടപാടുകളിൽ 10 ശതമാനം അധിക കിഴിവും ലഭിക്കും.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോൺ 75,999 രൂപയിൽ നിന്ന് 40,000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സാംസങ് ഗാലക്‌സി എസ് 23 മോഡൽ 89,999 രൂപയിൽ നിന്ന് 40,000 രൂപയ്ക്ക് വിൽക്കുമെന്നും അറിയിപ്പുണ്ട്. ഇരു കമ്പനികളുടെയും സെയിലുകളിൽ മറ്റ് നിരവധി ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവ് പ്രതീക്ഷിക്കുന്നു.

  ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്: ഏറ്റവും വിൽപ്പനയുള്ള എസ്‌യുവിയുടെ ബാറ്ററി പതിപ്പ് അവതരിപ്പിച്ചു

Story Highlights: Amazon and Flipkart launch festive sales with huge discounts on smartphones and other products

Related Posts
മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ്: ഐഫോൺ 15, 15 പ്രോ മോഡലുകൾക്ക് വൻ വിലക്കുറവ്
Flipkart iPhone discount

ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്സ് വിൽപ്പനയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ Read more

ആമസോൺ ഇന്ത്യ ‘ടെസ്സ്’ എന്ന പേരിൽ ക്വിക്ക്-ഡെലിവറി രംഗത്തേക്ക്; സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കടുത്ത മത്സരം
Amazon India quick-delivery service

ആമസോൺ ഇന്ത്യ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കുന്നു. 'ടെസ്സ്' എന്ന പേരിൽ ആരംഭിക്കുന്ന സേവനം Read more

  കേരള ടൂറിസം വകുപ്പ് 'ശ്രീനാരായണഗുരു മൈക്രോസൈറ്റ്' തയ്യാറാക്കുന്നു
സാംസങ് ഗാലക്സി എ16 5ജി: വൻ വിലക്കുറവിൽ ആമസോണിൽ
Samsung Galaxy A16 5G discount

സാംസങ്ങിന്റെ ഗാലക്സി എ16 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാകുന്നു. 18,999 Read more

ബ്ലാക്ക് ഫ്രൈഡേ: ഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ
Black Friday online sales Kerala

ബ്ലാക്ക് ഫ്രൈഡേ എന്ന വാണിജ്യ ഉത്സവം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എത്തിയിരിക്കുന്നു. ആമസോൺ Read more

ഐഫോൺ 15 പ്രോ കുറഞ്ഞ വിലയ്ക്ക്; റിലയൻസ് ഡിജിറ്റലിൽ ആകർഷകമായ ഓഫറുകൾ
iPhone 15 Pro discount

റിലയൻസ് ഡിജിറ്റലിൽ ഐഫോൺ 15 പ്രോ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 1,34,999 രൂപയുടെ Read more

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ: ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
Flipkart Mobile Bonanza Sale

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ നവംബർ 21 വരെ നടക്കും. ഐഫോൺ 15, Read more

യൂട്യൂബർമാർക്ക് അധിക വരുമാനം: പുതിയ ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
YouTube shopping feature

യൂട്യൂബ് ക്രിയേറ്റർമാർക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതിയായ യൂട്യൂബ് ഷോപ്പിങ് അവതരിപ്പിച്ചു. Read more

  മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ
e-commerce OTP issues

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താൽക്കാലിക തടസം നേരിടുമെന്ന് Read more

മീശോ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി; സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം
Meesho employee leave

ഇ കൊമേഴ്സ് കമ്പനിയായ മീശോ ജീവനക്കാർക്ക് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഒക്ടോബർ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക