പുഷ്പ 2 പ്രീമിയറിലെ മരണം: അല്ലു അര്‍ജുന് പൊലീസ് നോട്ടീസ്

Anjana

Allu Arjun police notice

പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് അയച്ചു. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഡിസംബർ 4ന് പുറത്തിറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനം കാണാന്‍ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. സംഭവത്തിൽ യുവതിയുടെ മകനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. കോമയിൽ ക‍ഴിഞ്ഞിരുന്ന കുട്ടി പിന്നീട് മരണമടഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. നടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവര്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

  പുഷ്പ 2 പ്രദർശന ദുരന്തം: പരുക്കേറ്റ കുട്ടിക്ക് രണ്ട് കോടി സഹായം പ്രഖ്യാപിച്ച് അല്ലു അരവിന്ദ്

Story Highlights: Allu Arjun summoned by police for questioning regarding fan’s death during Pushpa 2 premiere

Related Posts
പുഷ്പ 2 പ്രീമിയർ ദുരന്തം: അല്ലു അർജുന്റെ ജാമ്യഹരജി തിങ്കളാഴ്ച പരിഗണിക്കും
Allu Arjun bail plea Pushpa 2

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ അല്ലു അർജുന്റെ Read more

പുഷ്പ 2 പ്രദർശന ദുരന്തം: പരുക്കേറ്റ കുട്ടിക്ക് രണ്ട് കോടി സഹായം പ്രഖ്യാപിച്ച് അല്ലു അരവിന്ദ്
Allu Aravind financial aid

പുഷ്പ 2 പ്രദർശനത്തിനിടെ പരുക്കേറ്റ എട്ടുവയസ്സുകാരനെ അല്ലു അരവിന്ദ് ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ Read more

  കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
പുഷ്പ 2 വിലെ വിവാദ രംഗം: അല്ലു അർജുനെതിരെ പരാതി; തിരക്കിൽ മരണം സംഭവിച്ച കേസിൽ ചോദ്യം ചെയ്യൽ
Allu Arjun Pushpa 2 controversy

പുഷ്പ 2 സിനിമയിലെ വിവാദ രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി. സിനിമാ Read more

പുഷ്പ 2 പ്രീമിയർ അപകടം: അല്ലു അർജുൻ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായി, മിക്ക ചോദ്യങ്ങൾക്കും മൗനം പാലിച്ചു
Allu Arjun police questioning

പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ Read more

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; പുഷ്പ 2 റിലീസ് ദിവസത്തെ മരണത്തിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധം
Allu Arjun house attack

പുഷ്പ 2 റിലീസ് ദിവസം മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് അല്ലു അർജുന്റെ Read more

അല്ലു അർജുൻ്റെ വീട്ടിൽ അതിക്രമം; ‘പുഷ്പ 2’ റിലീസ് ദിന മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം
Allu Arjun house attack

ഹൈദരാബാദിൽ നടൻ അല്ലു അർജുൻ്റെ വീട്ടിൽ അതിക്രമം നടന്നു. 'പുഷ്പ 2' റിലീസ് Read more

  കലൂർ സ്റ്റേഡിയം നൃത്തപരിപാടി: സാമ്പത്തിക ക്രമക്കേടിന് പോലീസ് കേസെടുത്തു
പുഷ്പ 2 പ്രീമിയർ സംഭവം: ആരോപണങ്ങൾക്ക് മറുപടിയുമായി അല്ലു അർജുൻ
Allu Arjun Pushpa 2 premiere incident

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി അല്ലു അർജുൻ. Read more

പുഷ്പ 2 ഒടിടിയില്‍ റിലീസ് ചെയ്യില്ല; അഭ്യൂഹങ്ങള്‍ നിഷേധിച്ച് നിര്‍മാതാക്കള്‍
Pushpa 2 OTT release

പുഷ്പ 2 ദ റൂള്‍ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ Read more

പുഷ്പ 2 ഒടിടിയില്‍ റിലീസ് ചെയ്യില്ല; അഭ്യൂഹങ്ങള്‍ നിഷേധിച്ച് നിര്‍മാതാക്കള്‍
Pushpa 2 OTT release

പുഷ്പ 2 ദ റൂള്‍ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ Read more

പുഷ്പ 2 ലോക ബോക്സ് ഓഫീസില്‍ മൂന്നാം സ്ഥാനത്ത്; ആര്‍ആര്‍ആറും കെജിഎഫ് 2-ഉം പിന്നിലായി
Pushpa 2 box office collection

അല്ലു അര്‍ജുന്റെ 'പുഷ്പ 2: ദ റൂള്‍' ലോക ബോക്സ് ഓഫീസില്‍ മൂന്നാമത്തെ Read more

Leave a Comment