ആലപ്പുഴയിൽ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനായ സഹപാഠി അറസ്റ്റിലായി. പ്ലസ് വൺ വിദ്യാർത്ഥിയായ ശ്രീശങ്കർ സജിയാണ് അറസ്റ്റിലായത്. നാല് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിയാണ് പ്രതി.
പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. അസൈൻമെന്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ശേഷമാണ് അവിടെ മറ്റാരുമില്ലെന്ന് പെൺകുട്ടി മനസിലാക്കിയത്.
ആലപ്പുഴ സൗത്ത് പോലീസാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ തോക്ക് കേസിൽ നടപടിയെടുത്തിരുന്നില്ല. സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.
Story Highlights: An 18-year-old student has been arrested for allegedly molesting a 16-year-old classmate in Alappuzha, Kerala.