ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് കുറുവ സംഘം. ഒക്ടോബർ 29ന് മണ്ണഞ്ചേരിയിൽ നടന്ന മോഷണത്തിന് ശേഷം, സിസിടിവി ദൃശ്യങ്ങളിൽ കുറുവ സംഘത്തെ കണ്ടെത്തിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. സമ്പന്നരോ പാവപ്പെട്ടവരോ എന്ന വ്യത്യാസമില്ലാതെ എവിടെയും കയറി മോഷണം നടത്തുന്ന ഈ സംഘത്തെ പിടികൂടുക എന്നതാണ് ഏക പോംവഴി.
പൊലീസും നാട്ടുകാരും ചേർന്ന് അതീവ ജാഗ്രതയോടെ തിരച്ചിൽ നടത്തുകയാണ്. മഴ തോർന്ന മണ്ണിൽ ചവിട്ടി കാടും മേടും താണ്ടി മണ്ണഞ്ചേരി പുന്നപ്ര മേഖലയിൽ തിരച്ചിൽ നടക്കുന്നു. സ്വയം പ്രതിരോധത്തിനായി മരക്കമ്പും വടിയുമാണ് നാട്ടുകാർ കൈയിലേന്തിയിരിക്കുന്നത്. പട്രോളിംഗ് ശക്തമാക്കി നാട്ടിലെ ഓരോ മുക്കിലും മൂലയിലും കുറുവയെ തേടി പൊലീസും ജനങ്ങൾക്കൊപ്പമുണ്ട്.
ഇന്നലെ രാത്രി മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ കുണ്ടന്നൂരിൽ നിന്ന് കുറുവാ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ സ്ത്രീകളുടെ സഹായത്തോടെ രക്ഷപ്പെട്ട ഒരാളെ നാലുമണിക്കൂർ നീണ്ട സാഹസികമായ തിരച്ചിലിനൊടുവിൽ പിടികൂടി. സംഘത്തിലെ മറ്റുള്ളവർക്കായി ഊർജിത അന്വേഷണം തുടരുകയാണ്.
Story Highlights: Alappuzha residents and police conduct late-night search for Kuruva theft group