ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ വിവാദം: മെഡിക്കൽ ബോർഡ് യോഗം ചേർന്നു

Anjana

Alappuzha Medical College rabies vaccine controversy

ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിന് പിന്നാലെ വയോധികയുടെ ശരീരം തളർന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെട്ടെങ്കിലും മസ്തിഷ്കത്തിന് യാതൊരു മാറ്റവും ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ ആധുനിക സംവിധാനങ്ങളോടെയാണ് രോഗിയെ പരിചരിക്കുന്നതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ആലപ്പുഴ തകഴി സ്വദേശിനിയായ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനെടുത്തത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കിയുടെ വിശദീകരണം. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നുവെന്നും അവർ പറയുന്നു.

Story Highlights: Medical Board meets to discuss elderly woman’s paralysis after rabies vaccine at Alappuzha Medical College

Leave a Comment