**ആലപ്പുഴ◾:** സിനിമാ താരങ്ങൾക്ക് ലഹരിമരുന്ന് നൽകിയെന്ന കേസിൽ മുഖ്യപ്രതിയുടെ മൊഴിയെത്തുടർന്ന് പുതിയ വഴിത്തിരിവ്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകുക.
മുഖ്യപ്രതിയായ തസ്ലീമ സുൽത്താനയിൽ നിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന്റെ പക്കലുണ്ടെന്നും പ്രതിയുമായി ചേർന്ന് പലതവണ ലഹരിമരുന്ന് ഉപയോഗിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്.
തസ്ലീമ സുൽത്താനയ്ക്കെതിരെ പോലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്ന് എക്സൈസ് അറിയിച്ചു. ലഹരിമരുന്ന് കേസിനു പുറമേ, സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും എക്സൈസ് പൊലീസിന് കൈമാറും. താരങ്ങളുമായി ലഹരി ഉപയോഗത്തിനു പുറമേ സെക്സ് റാക്കറ്റ് ബന്ധവുമുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.
സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസാണിതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. ഈ കേസിലെ അന്വേഷണം ഊർജിതമാക്കുമെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Story Highlights: Excise notice to actors Sreenath Bhasi and Shine Tom Chacko after the main accused in the Alappuzha hybrid cannabis case testified that she provided drugs to film stars.