**ആലപ്പുഴ◾:** ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ബാലാവകാശ കമ്മീഷൻ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പൊലീസിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളായ മാതാപിതാക്കളെ പിടികൂടാൻ ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
നാലാം ക്ലാസ്സുകാരിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദനമേറ്റതറിഞ്ഞ് സ്കൂളിലെത്തി വാർത്ത റിപ്പോർട്ട് ചെയ്ത ട്വന്റി ഫോർ വാർത്താ സംഘം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട ശേഷമായിരുന്നു സിഡബ്ല്യൂസിയുടെ തുടർ നടപടികൾ. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചതിനെ തുടർന്നാണിത്. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിനു പിന്നാലെ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തു.
കുട്ടിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തതിനെ തുടർന്ന് ഔദ്യോഗിക പത്രം വല്യമ്മ ഏറ്റുവാങ്ങി. കുട്ടിയെ മികച്ച വിദ്യാഭ്യാസം നൽകി വളർത്തുമെന്ന് വല്യമ്മ സിഡബ്ല്യൂസിക്ക് ഉറപ്പ് നൽകി. നൂറനാട് എസ് എച്ച് ഒ ശ്രീകുമാർ നേതൃത്വം നൽകുന്ന എട്ടംഗ സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കുട്ടിയെ കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് മാറ്റിയത്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബാലാവകാശകമ്മീഷൻ അറിയിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടാത്തതിനാൽ കുട്ടിയെ ബന്ധുവീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നാണ് വിലയിരുത്തൽ.
“`\nStory Highlights : Fourth grader molested by father and stepmother in Alappuzha; Grandmother takes custody of child\n“`
balarogya коміşanıṁ нуranad полісіюм аневещанм наттанану.
Story Highlights: Grandmother takes custody of fourth-grade girl abused by father and stepmother in Alappuzha.