ആലപ്പുഴ വാഹനാപകടം: ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരം; അപകടകാരണങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട്

Anjana

Alappuzha car accident

ആലപ്പുഴയിലെ ദാരുണമായ വാഹനാപകടത്തിൽ പരുക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി ആൽവിൻ ജോർജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ കഴിഞ്ഞ ആൽവിനടക്കം ആറ് വിദ്യാർത്ഥികൾ ഇപ്പോഴും ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 9.20ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിൽ സംഭവിച്ച ഈ ദാരുണമായ അപകടത്തിൽ അഞ്ച് എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥികൾ മരണമടഞ്ഞിരുന്നു. മരിച്ച വിദ്യാർത്ഥികളായ ആയുഷ് ഷാജി, ബി. ദേവനന്ദൻ എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിന് കാരണമായത് നാല് പ്രധാന ഘടകങ്ങളാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴയും റോഡിലെ വെള്ളക്കെട്ടും വെളിച്ചക്കുറവും അപകടത്തിന് വഴിവെച്ചു. ഏഴുപേർക്ക് യാത്ര ചെയ്യാൻ അനുവദനീയമായ ടവേര വാഹനത്തിൽ 11 പേർ സഞ്ചരിച്ചതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കൂടാതെ, വാഹനം ഓടിച്ച വ്യക്തിക്ക് ലൈസൻസ് ലഭിച്ചിട്ട് അഞ്ചുമാസം മാത്രമേ ആയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. 14 വർഷം പഴക്കമുള്ള വാഹനത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Story Highlights: Alappuzha medical students’ car accident: One critically injured, four dead, technical report reveals multiple causes.

Leave a Comment