**ആലപ്പുഴ◾:** ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ വർഷം നവംബർ എട്ടിന് ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യങ്ങളോടെ ജനിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്ന് മാസങ്ങളിൽ നൽകിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകട സാധ്യത മുൻകൂട്ടി അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഡോ. സി.വി. പുഷ്പകുമാരി, ഡോ. കെ.എ. ഷെർലി എന്നിവർക്കെതിരെയാണ് നടപടി ശുപാർശ. കുഞ്ഞിന് ചെവി, കണ്ണ്, വായ എന്നിവ യഥാസ്ഥാനങ്ങളിലല്ലായിരുന്നു. കുഞ്ഞിന്റെ കൈകാലുകൾക്കും വളവുണ്ടായിരുന്നു.
കുഞ്ഞിനെ മലർത്തി കിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയുമുണ്ടായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിന് കൈമാറിയിട്ടുണ്ട്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് വൈകിയതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്. തപാൽ മാർഗമാണ് കുടുംബത്തിന് മറുപടി ലഭിച്ചത്. കുഞ്ഞിന്റെ വായ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
Story Highlights: In Alappuzha, a baby was born with disabilities, and the health department admitted medical malpractice.