അലൻ വാക്കർ ഷോ മൊബൈൽ മോഷണം: പ്രതികൾ ഡൽഹിയിൽ പിടിയിൽ

നിവ ലേഖകൻ

Alan Walker show mobile theft

കൊച്ചിയിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷ്ടിച്ച പ്രതികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ ദരിയാ ഗഞ്ചിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ മുഖ്യപ്രതിയായ അത്തീഖ് ഉർ റഹ്മാന്റെ വീട്ടിലായിരുന്നു പ്രതികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോലീസിൽ നിന്ന് രക്ഷപ്പെടാൻ കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിച്ചിരിക്കുകയായിരുന്നു വസീം മുഹമ്മദ്. മോഷ്ടിച്ച ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്ന ബാഗിൽ ആയിരുന്നു പ്രതികൾ സൂക്ഷിച്ചിരുന്നത്. കേസിൽ മുംബൈയിൽ നിന്ന് അറസ്റ്റിലായ സണ്ണി ബോല യാദവ്, ശ്യാം ബൽവാല എന്നിവരെ അടുത്തദിവസം കൊച്ചിയിലെത്തിക്കും.

രണ്ടു സംഘങ്ങളിൽ പെട്ട പ്രതികൾ മോഷണത്തിനായി ഒരേ സ്ഥലത്ത് എത്തിയ വിവരം പരസ്പരം അറിഞ്ഞിരുന്നില്ല. കേസിൽ നാല് പ്രതികൾക്ക് വേണ്ടി മുംബൈ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള 4 അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ആകെ നഷ്ടമായ 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഡാൻസിനിടയിലാണ് മോഷണം നടന്നത്. ഡൽഹിയിൽ നിന്ന് 20 ഫോണും മുംബൈയിൽ നിന്ന് 3 ഫോണും ലഭിച്ചു.

  കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചിയിൽ നിന്ന് മോഷ്ടിച്ച എത്ര ഫോൺ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണർ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Story Highlights: Suspects in Alan Walker show mobile theft case arrested in Delhi

Related Posts
ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു
LuLu Mall Kochi Anniversary

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. Read more

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
Kochi drug bust

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ Read more

കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
Kochi hawala case

കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഓട്ടോറിക്ഷയിൽ നിന്ന് 2.70 കോടി രൂപയുടെ കുഴൽപ്പണം Read more

  ചാറ്റ്ബോട്ടുകളുടെ അമിത ഉപയോഗം ഏകാന്തതയിലേക്ക് നയിച്ചേക്കാം: പഠനം
കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Kochi cash seizure

കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.70 കോടി രൂപ പിടികൂടി. തമിഴ്നാട്, ബീഹാർ സ്വദേശികളായ Read more

മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more

സ്വർണത്തരി മണ്ണ് തട്ടിപ്പ്: ഗുജറാത്ത് സംഘം കൊച്ചിയിൽ പിടിയിൽ
gold dust soil scam

സ്വർണത്തരികളടങ്ങിയ മണ്ണ് എന്ന വ്യാജേന അരക്കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശികളായ നാലംഗ Read more

കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more

  എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി; ഇടുക്കിയിലേക്ക്
എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം; കൊച്ചിയിൽ വാർത്താസമ്മേളനം
Empuraan

ലോകമെമ്പാടുമുള്ള മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം. കൊച്ചിയിൽ Read more

കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായവർക്ക് 10 വർഷം തടവ്
Kochi MDMA Case

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് 329 ഗ്രാം എംഡിഎംഎയുമായി പിടിയിലായ രണ്ട് Read more

ഷാൻ റഹ്മാനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം
Shan Rahman

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രൊഡക്ഷൻ മാനേജർ നിജുരാജ് Read more

Leave a Comment