അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ നടന്ന ഫോൺ മോഷണ കേസിൽ മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ കൊച്ചിയിലെത്തിച്ചു. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൽ എന്നിവരാണ് കൊച്ചിയിലെത്തിച്ചത്. എട്ടു ദിവസത്തെ വ്യാപക തിരച്ചിലിനൊടുവിലാണ് മുംബൈ താനെയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
പ്രതികളിൽ നിന്ന് 4 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഒരു സംഘം വാരണാസിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
കൊച്ചിയിൽ എത്തിച്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അലൻ വാക്കറുടെ സംഗീതനിശക്കിടെ 39 ഫോണുകളാണ് കാണാതായത്. ഇതിൽ 25ലധികം ഫോണുകൾ പ്രതികളിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ദിൽലിയിൽ നിന്ന് പിടിയിലായ രണ്ട് പ്രതികളെ നേരത്തെ കൊച്ചിയിലെത്തിച്ചിരുന്നു. മൊബൈൽ ഫോൺ മോഷണത്തിൽ ഏർപ്പെട്ട വൻ കവർച്ച സംഘത്തെയാണ് അതിസാഹസികമായി കേരള പൊലീസ് പിടികൂടിയത്.
Story Highlights: Kerala Police arrest suspects in Alan Walker concert phone theft case, bringing two from Mumbai to Kochi for questioning.